|    Dec 11 Sun, 2016 7:15 pm
FLASH NEWS

മണിപ്പൂര്‍ മുഖ്യമന്ത്രിക്കു നേരെ വധശ്രമം

Published : 25th October 2016 | Posted By: SMR

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങിനു നേരെ വധശ്രമം. ഇന്നലെ രാവിലെ ഒരു ആശുപത്രി ഉദ്ഘാടനത്തിന് ഉഖ്ദൂലില്‍ എത്തിയ മുഖ്യമന്ത്രിക്കു നേരെ ഹെലിപാഡില്‍ വച്ചാണ് വെടിവയ്പുണ്ടായത്. മുഖ്യമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇംഫാലിലേക്കു തന്നെ മടങ്ങാന്‍ തിരികെ ഹെലികോപ്റ്ററില്‍ കയറിയ ഉടനെയാണ് വെടിവയ്പ് നടന്നത്. ഒരു ജവാനു പരിക്കേറ്റു. രോഷാകുലരായ ജനങ്ങള്‍ ഹെലിപാഡിലുള്ള മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. ഗ്രേറ്റര്‍ നാഗാലാന്‍ഡിനു വേണ്ടി പ്രക്ഷോഭം നടത്തുന്ന താങ്കുല്‍ നാഗലോങ് ആണ് വധശ്രമത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. ഇബോബിയെ ഉഖ്ദൂലില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആശുപത്രി ഉദ്ഘാടന ചടങ്ങിനൊരുക്കിയ പന്തല്‍ തകര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക