|    Dec 5 Mon, 2016 9:58 am
FLASH NEWS

മടങ്ങിവരവില്‍ സൈനയ്ക്ക് തോല്‍വി

Published : 17th November 2016 | Posted By: SMR

ഫുഷു: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്‌വാളിന് ചൈന ഓപണ്‍ മല്‍സരത്തില്‍ തോല്‍വി. പരിക്കിനെത്തുടര്‍ന്ന് മൂന്ന്മാസത്തെ  ഇടവേളയ്ക്ക് ശേഷം  കളത്തിലിറങ്ങിയ സൈനയെ തായലന്‍ഡിന്റെ  പോര്‍ട്ടിപാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 16-21, 21-19, 14-21.
റിയോ ഒളിംപിക്‌സിന് ശേഷം പരിക്കിനെത്തുടര്‍ന്ന് സൈന വിശ്രമത്തിലായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ ജേതാവായ സൈന 2014 ലെ ചൈന ഓപണ്‍ ജേതാവു കൂടിയാണ്.
മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ താരം പി വി സിന്ധു ചൈന ഓപണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് താരം ചിയാ സിന്‍ ലീയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-12, 21-16.പുരുഷ സിംഗള്‍സില്‍ അജയ് ജയറാമും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day