|    Dec 3 Sat, 2016 7:13 pm
FLASH NEWS

മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 25th October 2016 | Posted By: SMR

മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രിയുടേയും, പൊതുറോഡരികിലുള്ള ബീവറേജസ് ഔട്ട്‌ലെറ്റിനെപ്പറ്റിയും ഉള്ള ചര്‍ച്ച ഇന്നലെ നഗരസഭാ കൗണ്‍സില്‍ യോഗത്തെ കൈയേറ്റത്തിനരികിലെത്തിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബുവും സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലിയും തമ്മിലാണ് ഇന്നലെ പ്രശ്‌നം ഉടലെടുത്തത്. ഇന്നലെ ഭരണസമിതി അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളാണ് വിവാദ വിഷയമായത്. റീടാര്‍ ചെയ്ത ശേഷം തകര്‍ന്ന  ചെരണി-കുത്തുകല്‍-പാലക്കുളം റോഡുമായി ബന്ധപ്പെട്ടാണ് ആദ്യ പ്രമേയം അവതരിപ്പിച്ചത്.  വാട്ടര്‍ അതോറിറ്റി കരാറുകാരന്‍ റോഡിന്റെ മധ്യഭാഗം കീറിയതാണ് പ്രശ്‌നമെന്നും കരാറുകാരനെതിരേ നടപടിയെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റാന്റിങ് കമ്മിറ്റിയംഗം സ്ഥിരമായി പോവുന്ന വഴിയായിട്ടും അന്വേഷിച്ചില്ലെന്ന് ഫിറോസ് ബാബു പ്രതികരിച്ചു. ബീവറേജ് ഔട്ടലെറ്റ് പൂട്ടാന്‍ നടപടി സ്വീകരിക്കണെന്നതാ യിരുന്നു രണ്ടാമത്തെ ആവശ്യം. മുസ്‌ലിം ലീഗുള്‍പെടുന്ന യുഡിഎഫ് സര്‍ക്കാറാണ് ബീവറേജ് ആദ്യം സ്ഥാപിച്ചതെന്നും ആദ്യം  ഇത് അപലപിക്കണമെന്നും ഫിറോസ് ബാബു മറുപടി നല്‍കി. മൂന്നാമതായി ജനറല്‍ ആശുപത്രി ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാറാണെന്നും ഇതിനെതിരേ സമരം നടത്തണമെന്നും ആവശ്യപ്പെട്ടു.  സമരം നടത്താനുള്ള കമ്മിറ്റിയല്ല ജനറല്‍ ആശുപത്രി നടത്തിപ്പിനുള്ള കമ്മിറ്റിയാണ്  ആദ്യം രൂപീകരിക്കണ്ടതെന്നും അതിന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും ഫിറോസ് ബാബു പറഞ്ഞു. മാത്രമല്ല ജനറല്‍ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജാക്കി മാറ്റിയതാരാണെന്ന് നാട്ടുകാര്‍ക്കറിയാമെന്നും പ്രതികരിച്ചതോടെ സ്റ്റാന്റിങ് കമ്മിറ്റിയധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി കൈയേറ്റത്തിനായി സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം അയഞ്ഞത്.  യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day