|    Dec 7 Wed, 2016 7:56 pm
FLASH NEWS

മഞ്ചേരി എട്ടിയോട്ട് ക്ഷേത്ര മോഷണം: പ്രതി പിടിയില്‍

Published : 25th November 2016 | Posted By: SMR

മഞ്ചേരി: എട്ടിയോട്ട് ക്ഷേത്ര മോഷണ കേസിലെ പ്രതി മഞ്ചേരി പോലിസിന്റെ പിടിയിലായി.കോഴിക്കോട് ഒളയമ്മല്‍ കാക്കൂര്‍ ഇളമ്പിലാശ്ശേരി  അര്‍ഷാദ് (30) ആണ് പിടിയിലായത്. ഒന്നര വര്‍ഷം മുമ്പാണ് മഞ്ചേരി കോഴിക്കോട് റോഡിലെ  നര്‍ത്തകി തീയറ്ററിനു സമീപമുള്ള എട്ടിയോട്ട് ശിവക്ഷേത്രത്തില്‍ കളവു നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി അഞ്ച് ഭണ്ഡാരങ്ങള്‍ പൊളിച്ച് പണവും  ഓട്ടുപാത്രങ്ങളുമാണ് മോഷണം നടത്തിയത്. ഇന്നലെ രാത്രി മഞ്ചേരി അരുകിഴായ ക്ഷേത്രത്തിനു സമീപത്തു നിന്ന് മറ്റൊരു ക്ഷേത്രത്തില്‍ മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച  ഓടുപാത്രങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ  പേരില്‍ മഞ്ചേരി, കോട്ടക്കല്‍, തിരൂര്‍, കോഴിക്കോട് കസബ, നടക്കാവ് സ്‌റ്റേഷനുകളില്‍ കളവ്, കഞ്ചാവ് വില്‍പ്പന കേസുകളുണ്ട്. കോടതി പ്രതിയെ റിമാന്റ് ചെയതു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സി ഐ ബിജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്‌ഐ എസ്ബി കൈലാസ് നാഥ്,െ്രെകം സ്‌ക്വാഡംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്,ശ്രീകുമാര്‍,പി സഞ്ജീവ്, സലിം,സജയന്‍ എന്നിവരാണ് അന്വോഷണ സംഘത്തിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day