|    Dec 10 Sat, 2016 6:12 pm

മഞ്ചേരി അഗ്നിശമന വിഭാഗത്തിന്റെ താല്‍ക്കാലിക ഷെഡ് പൊളിച്ചു നീക്കി

Published : 10th November 2016 | Posted By: SMR

മഞ്ചേരി: ഐജിബിടിയിലെ അഗ്നിശമനസേനയുടെ വാഹനം നിര്‍ത്താനുള്ള താല്‍ക്കാലിക ഷെഡ് നഗരസഭ പൊളിച്ചു നീക്കി. സമീപത്തെ സ്ഥല ഉടമകളുടെ പരാതി പ്രകാരമാണ് പൊളിച്ചു മാറ്റല്‍. സ്വകാര്യ സ്ഥലത്തിന് തടസ്സം നില്‍ക്കുന്ന രീതിയില്‍ കെട്ടിടം പണിയാന്‍ പാടില്ല എന്ന  കരാര്‍ അവഗണിച്ചാണ് നഗരസഭ ഷെഡ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി 85,000 രൂപ മുടക്കിയാണ് ഷെഡ് നിര്‍മിച്ചത്. നഗരസഭ തന്നെയാണ് വ്യാപാരികള്‍ക്ക് സ്ഥലം കാണിച്ചു കൊടുത്തിരുന്നത്. അതേസമയം, ഷെഡ് പൊളിക്കുന്നതിലെ പ്രധാന കാരണം കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഷെഡ് ബസ്സ്റ്റാന്റിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിര്‍മിക്കുമെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍, എന്ന് നിര്‍മിക്കുമെന്നോ മറ്റോ വ്യക്തമല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക