|    Dec 9 Fri, 2016 5:28 am
FLASH NEWS

മജിസ്‌ട്രേറ്റ്തല അന്വേഷണം പര്യാപ്തമല്ലെന്ന് കുമ്മനം

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂരിലെ മാവോവാദി വേട്ടയിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണം പര്യാപ്തമല്ല.
വടക്കുകിഴക്കന്‍ മലനിരകളില്‍ സാമ്രാജ്യം കെട്ടിപ്പടുത്തു കൊല്ലും കൊലയും നടത്തുന്ന മാവോവാദികളുടെ കിരാത പ്രവര്‍ത്തനത്തെ ആര്‍ക്കും ന്യായീകരിക്കാനാവില്ല.
എന്നാല്‍ കരുളായി മലയില്‍ ഏറ്റുമുട്ടലിലാണ് രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന പോലിസ് ഭാഷ്യത്തിന് വിശ്വസ്തത പോര. സര്‍ക്കാരാണെങ്കില്‍ നിശ്ശബ്ദതപാലിക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day