|    Dec 3 Sat, 2016 7:57 am
FLASH NEWS

മജിസ്‌ട്രേറ്റിന്റെ ദുരൂഹമരണം: പ്രക്ഷോഭത്തിനൊരുങ്ങി ദലിത് സംഘടനകള്‍

Published : 14th November 2016 | Posted By: SMR

തൃശൂര്‍: കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് വികെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ തയാറെടുത്ത് ദലിത് സംഘടനകള്‍.  പ്രക്ഷോഭപരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ വിവിധ ദലിത്, മനുഷ്യാവകാശ സംഘടനകളുടെ യോഗം 20ന് തൃശൂരില്‍ വിളിച്ചുകൂട്ടുവാന്‍ തീരുമാനിച്ചതായി ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ചെയര്‍മാന്‍ പ്രസന്നകുമാര്‍ എല്ലോറ കണ്ണൂര്‍ അറിയിച്ചു. മജിസ്‌ട്രേറ്റിനെതിരെ കേസെടുക്കാനിടയായ സംഭവത്തില്‍ അദ്ദേഹത്തെ സംസ്ഥാനത്തിനു പുറത്തേക്ക് കൊണ്ടുപോയ അഭിഭാഷകരടക്കമുള്ളവെ കസ്റ്റഡിയിലെടുക്കാന്‍ പോലിസ് തയ്യാറാവാത്തതും ദുരൂഹമാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു വിവിധ ദലിത് സംഘടനകളും മജിസ്‌ട്രേറ്റിന്റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നത്. ഉണ്ണികൃഷ്ണനെ ക്രൂരമായി മര്‍ദിച്ച പോലിസുകാര്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ല. കേരളത്തിലാകെ ദലിത് ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപകമാകുന്ന ജാതിപീഡനത്തിന്റെ ഒടുവിലത്തെ ഇരയാണ് ഉണ്ണികൃഷ്ണനെന്നു പ്രസന്നന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താനുള്ള നടപടി ഉണ്ടാകാത്തപക്ഷം വിവിധ ജനാധിപത്യശക്തികളുമായി ഐക്യപ്പെട്ട് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മജിസ്‌ട്രേറ്റ് വികെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പിഎം വിനോദും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day