|    Dec 9 Fri, 2016 9:16 am
FLASH NEWS

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ; ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Published : 24th November 2016 | Posted By: SMR

കാസര്‍കോട്: കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുന്നു. നാളെ വൈകിട്ട് പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചുവട്ടില്‍ ഉപവാസ സമരം നടത്തും. കഴിഞ്ഞ ഒമ്പതിനാണ് മജിസ്‌ട്രേറ്റ് വിദ്യാനഗറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏഴിന് സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിന് പോയ ഇദ്ദേഹത്തെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വസന്തന്‍ അജക്കോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day