|    Dec 5 Mon, 2016 9:54 am
FLASH NEWS

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ മാനഹാനി ഭയന്ന്

Published : 14th November 2016 | Posted By: SMR

കാസര്‍കോട്: ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ (45) ആത്മഹത്യ ചെയ്തത് മാനഹാനി ഭയം മൂലമെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഈ മാസം 9നു രാവിലെയാണ് ഉണ്ണികൃഷ്ണനെ താമസസ്ഥലമായ വിദ്യാനഗറിലെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോടതിയില്‍ കേസുണ്ടായിരുന്ന ഒരു സ്ത്രീയെ അഡ്വക്കറ്റ് മുഖേന പ്രലോഭിപ്പിച്ച് കര്‍ണാടക സുള്ള്യ സുബ്രഹ്മണ്യത്തെ പുതുതായി ആരംഭിച്ച റിസോര്‍ട്ടിലേക്ക് എത്തിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ഒരു വക്കീലും ഇടനിലക്കാരനും ഉള്‍െപ്പട്ട സംഘം ഈ സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടു സ്ത്രീകളുമായി റിസോര്‍ട്ടിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം കര്‍ണാടക പോലിസിനു ലഭിച്ചിരുന്നു. പോലിസ് ഇക്കാര്യം ഉണ്ണികൃഷ്ണനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെയും പോലിസുകാരെയും മര്‍ദിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനു മര്‍ദനമേറ്റിരുന്നു. മജിസ്‌ട്രേറ്റാണെന്നു മനസ്സിലായതോടെ സുള്ള്യയിലെ അതിഥിമന്ദിരത്തില്‍ താമസിപ്പിച്ച ശേഷം കാസര്‍കോട് പോലിസിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വിട്ടയച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹം പിറ്റേന്നു രാവിലെയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീയോടൊപ്പം മജിസ്‌േട്രറ്റ് പോയതിന്റെ വിവരം ലഭിച്ചുവെന്നും എന്നാല്‍ ഇത് തങ്ങളുടെ അന്വേഷണപരിധിയില്‍ വരുന്നതല്ലെന്നും വിദ്യാനഗര്‍ സിഐ ബാബു പെരിക്കോത്ത് പറഞ്ഞു. ദക്ഷിണ കന്നഡ എഡിജിപി ദേവമൂര്‍ത്തിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day