|    Dec 8 Thu, 2016 5:26 pm
FLASH NEWS

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ; നിയമ വൃത്തങ്ങളില്‍ ആശങ്ക

Published : 10th November 2016 | Posted By: SMR

കാസര്‍കോട്: ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവം നിയമവൃത്തങ്ങളെ ആശങ്കയിലാക്കി. രണ്ട് മാസം മുമ്പാണ് തൃശൂര്‍ വാഴപ്പള്ളി മുല്ലശ്ശേരി ഹൗസിലെ വി കെ ഉണ്ണികൃഷ്ണന്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായി ചുമതലയേറ്റത്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം കര്‍ണാടക സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. തിരിച്ചുവരുമ്പോള്‍ വാടകയെ ചൊല്ലി ഓട്ടോ ഡ്രൈവറും മജിസ്‌ട്രേറ്റും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ സ്ഥലത്തെത്തി ഇദ്ദേഹത്തിന്റെ കൈക്ക് പിടിച്ചു. മജിസ്‌ട്രേറ്റാണെന്ന ഐഡി കാര്‍ഡ് കാണിച്ചിട്ടും പോലിസുകാര്‍ ഇയാളെ വിട്ടില്ല. തുടര്‍ന്ന് സുള്ള്യ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് എത്തി സ്‌റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതായും മദ്യം നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതായും ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ സുള്ള്യ പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതായി ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെ കൂടെയുണ്ടായിരുന്ന ബന്ധു സുധീഷിനോട് ഭക്ഷണം വാങ്ങാന്‍ ആവശ്യപ്പെട്ടു. ഇദ്ദേഹം ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് കോടതി പരിസരത്തെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. എന്നാല്‍ ഇദ്ദേഹം കര്‍ണാടകയില്‍ പോകുമ്പോള്‍ മറ്റു രണ്ട് അഭിഭാഷകര്‍ കൂടെയുണ്ടായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്. ഇവരെ കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് സ്വദേശത്തേക്ക് കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day