|    Dec 10 Sat, 2016 8:12 pm

മങ്കിടി ജങ്ഷനിലെ വളവുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

Published : 24th October 2016 | Posted By: SMR

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ മങ്കിടി ജങ്ഷനിലെ കൊടുംവളവുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മാള പുത്തന്‍ചിറ കൊടുങ്ങല്ലൂര്‍ റോഡില്‍ മങ്കിടിക്കും മാണിയംകാവിനും ഇടയിലാണ് അപകട ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് വളവുകള്‍ ഉള്ളത്. ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനാവാത്ത അവസ്ഥയാണുള്ളത്. ഇതോടൊപ്പം പൊതുമരാമത്ത് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന ചെറുമരങ്ങളും തള്ളി നില്‍ക്കുന്ന പുല്‍ക്കാടുകളും അപകട ഭീഷണി വര്‍ധിപ്പിക്കുന്നു. പുത്തന്‍ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും എല്‍പി സ്‌കൂളിനും സമീപമുള്ള വളവിലാണ് കാട് ഏറെ വളര്‍ന്നിരിക്കുന്നത്. വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തിലാണ് പലസ്ഥലത്തും കാട് കയറിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ അപകട സാധ്യത ഒഴിവാക്കാന്‍ കാടും റോഡിലേക്ക് ചാഞ്ഞ്‌നില്‍ക്കുന്ന മരങ്ങളും നീക്കം ചെയ്യാന്‍  പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക