|    Dec 5 Mon, 2016 3:56 pm
FLASH NEWS

മക്കാവു ഓപണ്‍: കശ്യപ് രണ്ടാം റൗണ്ടില്‍

Published : 1st December 2016 | Posted By: SMR

ബെയ്ജിങ്: ഇന്ത്യന്‍ താരം  പി കശ്യപ് മഖാവു ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ചൈനയുടെ ചുന്‍ വേയ് ചെന്നെയാണ് കശ്യപ് കീഴടക്കിയത്. 33 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍  നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്യപ് വിജയിച്ചത്. സ്‌കോര്‍ 21-19, 21-8.
മറ്റൊരു മല്‍സരത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ ഇന്തോനേഷ്യുടെ മുഹമ്മദ് ബായു പങ്കിസ്തുവിന് മുന്നില്‍ പരാജയപ്പെട്ടു. 35 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 18-21, 13-21 എന്ന സ്‌കോറിന് സമീര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു ആന്‍ഡ്രി സുമേത് റെഡി സഖ്യം വിജയിച്ചു. ഹോങ്കോങ്ങിന്റെ ലീ കുന്‍ഹോന്‍ – ചാന്‍ അലന്‍ സഖ്യത്തെ 21-11, 17-21, 21-9 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം മുട്ടുകുത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day