|    Dec 7 Wed, 2016 1:23 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മക്കയ്ക്കു നേരെ ഹൂത്തി ആക്രമണ ശ്രമം: ഖത്തര്‍ അപലപിച്ചു

Published : 29th October 2016 | Posted By: SMR

ദോഹ: യമനിലെ ഹൂത്തികള്‍ മക്കയ്ക്കു നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതിനെ ഖത്തര്‍ അപലപിച്ചു. ഇസ്‌ലാമിക പരിശുദ്ധ ഭൂമിയിലേക്കുള്ള ലക്ഷക്കണക്കിനു സന്ദര്‍ശകരെ ഭീഷണിപ്പെടുത്താനുദ്ദേശിച്ചാണ് ഇത്തരത്തിലുള്ള മിസൈല്‍ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഹൂത്തികളുടെ ശത്രുത അതിരു കവിഞ്ഞതായും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചതായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യമന്‍ പ്രതിസന്ധി രാഷ്ട്രീയപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തുരങ്കം വക്കുന്നതാണീ നടപടിയെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. യമനില്‍ സമാധാനം സ്ഥാപിക്കാന്‍ സൗദി അറേബ്യ നടത്തുന്ന അശ്രാന്ത പരിശ്രമത്തിനു ഖത്തറിന്റെ ഉറച്ച പിന്തുണയുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, മക്കയ്ക്കു നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തടുത്തതായി സൗദി വൃത്തങ്ങള്‍ അവകാശപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിനു സആദ പ്രവിശ്യയില്‍ നിന്നും ഹൂത്തി വിമതന്‍മാര്‍ സൗദിയെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തുവിട്ടതായാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചത്. ലക്ഷ്യസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ ദൂരെ വച്ച് മിസൈല്‍ വിഫലമാക്കിയതായി സൗദി അധികൃതര്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day