|    Dec 4 Sun, 2016 7:25 am
FLASH NEWS

മക്കയെ ലക്ഷ്യമാക്കി ഹൂഥി മിസൈല്‍ ആക്രമണം: സൗദി

Published : 29th October 2016 | Posted By: SMR

MAKKA NEWS

സന്‍ആ/റിയാദ്: യമനില്‍നിന്നു മക്കയിലേക്ക് ഹൂഥികള്‍ മിസൈലാക്രമണം നടത്തിയതായി സൗദി അറേബ്യ. യമന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സാഅദയില്‍ നിന്നാണ് മിസൈല്‍ തൊടുത്തതെന്നും എന്നാല്‍, ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് മിസൈല്‍ തകര്‍ത്തെന്നും അറബ് സഖ്യസേന അറിയിച്ചു.
മക്കയില്‍നിന്ന് 65 കിലോമീറ്റര്‍ ദൂരെ വച്ചാണ് മിസൈല്‍ തകര്‍ത്തത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വ്യാഴാഴ്ച രാത്രിയോടെ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വച്ച് മിസൈല്‍ തൊടുത്തതായാണ് ഹൂഥികളുടെ മാധ്യമം റിപോര്‍ട്ട് ചെയ്തത്. ജിദ്ദയെ ലക്ഷ്യമാക്കി വോള്‍ക്കാനോ-1 മിസൈല്‍ തൊടുത്തതായി ഹൂഥി നിയന്ത്രണത്തിലുള്ള അല്‍ മസിരാ ചാനല്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണം മക്കയെ ഉദ്ദേശിച്ചായിരുന്നില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
മക്കയില്‍ നിന്ന് 75 കിലോമീറ്റര്‍ മാറിയാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ആക്രമണം നാശനഷ്ടമുണ്ടാക്കിയതായാണ് ഹൂഥികള്‍ നല്‍കുന്ന വിവരം. യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹിന്റെ അനുയായികളുള്‍പ്പെടെയുള്ള ഹൂഥി സഖ്യസേനയുടെ പക്കല്‍ സോവിയറ്റ് കാലത്തെ സ്‌കഡ് മിസൈലുകള്‍ ഉണ്ടെന്നാണു വിവരം. മക്കയ്ക്കടുത്തുള്ള ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയും നേരത്തേ ഹൂഥി ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ യമനില്‍ ഹൂഥികള്‍ക്കെതിരേ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിവരുകയാണ്. സൗദി അതിര്‍ത്തിയോടു ചേര്‍ന്നുള്ള നഗരങ്ങളില്‍ ഹൂഥികളും തിരിച്ചടി നടത്താറുണ്ട്. ഹൂഥികള്‍ മിസൈല്‍ തൊടുത്തത് അങ്ങേയറ്റം അക്രമവും നീചവുമാണെന്ന് സൗദി ഉന്നത പണ്ഡിതസഭ കുറ്റപ്പെടുത്തി. അതേസമയം, യമനുമായി അതിര്‍ത്തി പങ്കിടുന്ന ജിസാനിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് 60 ശതമാനം ജനങ്ങളെയും ഒഴിപ്പിച്ചു. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശത്ത തുടര്‍ന്നാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 368 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day