|    Dec 11 Sun, 2016 9:39 am

മകളെ പീഡിപ്പിച്ച പിതാവിനെറിമാന്റ്് ചെയ്തു

Published : 2nd November 2016 | Posted By: SMR

തിരുവല്ല: ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റിലായി. കവിയൂര്‍ സ്വദേശിയായ 37കാരനാണ് അറസ്റ്റിലായത്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ആറ് മാസം മുമ്പാണ് ഇയാള്‍ മകളെ പീഡിപ്പിച്ചു തുടങ്ങിയത്. പിന്നീട് വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. അടുത്തിടെ അധ്യാപകര്‍ വിവരം അറിഞ്ഞതോടെയാണ് പോലിസില്‍ പരാതി ലഭിച്ചത്. പ്രതിയുടെ നാലു മക്കളില്‍ മൂത്ത കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇയാളുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് മാറിത്താമസിക്കുകയാണ്. പ്രതിയെ റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക