|    Dec 7 Wed, 2016 3:58 pm
FLASH NEWS

മഅ്ദനിയുടെ മോചനം: പിഡിപി കര്‍ണാടക മാര്‍ച്ച് ഡിസംബര്‍ 10ന്

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി കര്‍ണാടക വിധാന്‍ സഭയിലേക്ക് മാര്‍ച്ച് നടത്തും. ഡിസംബര്‍ 10ന് രാവിലെ 10മണിക്ക് മുത്തങ്ങയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുകയെന്ന് ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മഅ്ദനിയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ശ്രമിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ തീവ്ര ഹൈന്ദവ വോട്ടുകള്‍ നേടാനാണ് കോണ്‍ഗ്രസ് ഇങ്ങനെ ചെയ്യുന്നതെന്നും സിറാജ് ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ചതാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചപ്പോള്‍ അദ്ദേഹത്തെ കേരളത്തിലേക്ക് വിടാന്‍ പാടില്ലെന്ന കടുത്ത ഉപാധി വയ്ക്കാനുള്ള കാരണം. രണ്ടരവര്‍ഷമായി ബംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന മഅ്ദനിയുടെ കാഴ്ചശക്തി ഏറക്കുറേ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇപ്പോള്‍ കിഡ്‌നി രോഗവും ഞരമ്പ്‌സംബന്ധമായ രോഗവും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഈ അവസ്ഥയില്‍ ജയിലിലടയ്ക്കുന്നത് അദ്ദേഹത്തെ ഇല്ലാതാക്കാനാണ്.1000, 500 രൂപ നിരോധനത്തില്‍ ഇടപെടാന്‍ രാഷ്ട്രപതി തയ്യാറാവണം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം നേരത്തേ തുടങ്ങേണ്ടതായിരുന്നു. സമരത്തിന് പിഡിപി എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം തിക്കോടി നൗഷാദ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day