|    Dec 11 Sun, 2016 1:28 pm
FLASH NEWS

ഭൗതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍നല്‍കണം; ന്യൂനപക്ഷ ചെയര്‍മാന്‍ പി കെ ഹനീഫ

Published : 31st October 2016 | Posted By: SMR

ഈരാറ്റുപേട്ട: ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ മാറാന്‍ മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന ന്യുനപക്ഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ പറഞ്ഞു. തെക്കേക്കര മുഹിയിദ്ധീന്‍ ജുമാ മസ്ജിദിന്റെ നേത്യത്വത്തില്‍ സംഭരിച്ച സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന ഭൂമിയുടെ ആധാര വിതരണവും ഓട്ടോ കൈമാറ്റത്തിന്റെയും ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി, സ്‌കോളര്‍ഷിപ്പ്, സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍, ന്യൂനപക്ഷ സംരക്ഷണം, ശാക്തികരണം തുടങ്ങിയ വിഷയങ്ങളില്‍ ന്യൂനപക്ഷ വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് പി എസ് ഷെഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് കെ കെ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ്, വി പി സുബൈര്‍ മൗലവി, സിയാദ് വെട്ടിക്കല്‍, വി കെ സലിം, പി ടി അഫ്‌സാര്‍, ഫൈസല്‍ ചാന്തുഖാന്‍ പറമ്പില്‍, പി ഇ മുഹമ്മദ് സക്കീര്‍, കെ കെ മുഹമ്മദ്‌സാലി, കെ പി മുജീബ്, വി കെ കെബീര്‍, അബ്ദുല്‍ സലാം മൗലവി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക