|    Dec 5 Mon, 2016 10:04 pm
FLASH NEWS

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ ദിവസം 80 ജയില്‍ വാര്‍ഡന്‍മാര്‍ വിഐപി ഡ്യൂട്ടിയിലെന്ന് റിപ്പോര്‍ട്ട്

Published : 4th November 2016 | Posted By: mi.ptk

bhopal-jail

ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയെന്ന് പറയുന്ന ദിവസം 80 ജയില്‍ വാര്‍ഡന്‍മാര്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരിക്കേണ്ട സമയത്ത് ഇവര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ജയില്‍ മന്ത്രി, മുന്‍ ജയില്‍ മന്ത്രിമാര്‍, മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വസതികളിലും ഓഫീസുകളിലും വിഐപി ഡ്യൂട്ടിയിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിയോഗിക്കപ്പെട്ട 80 സുരക്ഷാ ഭടന്മാരാണ് അന്നേ ദിവസം ജയിലില്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെട്ടത്. ജയില്‍ ഡ്യൂട്ടിയില്‍ ആയിരിക്കേണ്ട സുരക്ഷാ ഭടന്മാരെ അകാരണമായി വിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടതില്‍ സംശയമുയരുന്നുണ്ട്.
3,300 തടവുപുള്ളികള്‍ ഉള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സിമി പ്രവര്‍ത്തകര്‍ ചാടുമ്പോള്‍ വെറും 139 സുരക്ഷാ ഭടന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ 250 പോസ്റ്റുകളാണുള്ളത്. അതില്‍ 31 എണ്ണം ഒഴിഞ്ഞു കിടക്കുന്നതായും 70 പേര്‍ ട്രെയിനികളാണെന്നുമാണ് റിപ്പോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 398 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day