|    Dec 4 Sun, 2016 11:32 am

ഭോപ്പാല്‍ ഏറ്റുമുട്ടല്‍:സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളില്ലായിരുന്നെന്ന് ഭീകരവിരുദ്ധസേന തലവന്‍

Published : 2nd November 2016 | Posted By: mi.ptk

simi-encounter

ന്യൂഡല്‍ഹി: ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ശക്തമാക്കി മധ്യപ്രദേശ് ഭീകരവിരുദ്ധ സേന തലവന്‍. ഭോപ്പാലില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഭീകരവിരുദ്ധ സേന തലവന്‍ സഞ്ജീവ് ഷാമി വെളിപ്പെടുത്തി. കൊല്ലപ്പെട്ട എട്ട് വിചാരണ തടവുകാരുടെ കൈവശം ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്നു പറഞ്ഞ സഞ്ജീവ് ഷാമി പോലീസുകാര്‍ വെടിവച്ചു കൊലപ്പെടുത്തിയതില്‍ തെറ്റൊന്നുമില്ലെന്നും വ്യക്തമാക്കി. പൊലീസിന് എപ്പോഴാണ് ബലം പ്രയോഗിക്കാന്‍ കഴിയുകയെന്നും ഒരാളുടെ ജീവനെടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കൊടും കുറ്റവാളികളാണവര്‍. അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് പരമാവധി ശക്തി പ്രയോഗിക്കാനാകുമെന്നും ഷാമി പറഞ്ഞു.
ജയില്‍ ചാടിയ വിചാരണ തടവുകാര്‍ തങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും ഇതോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നുമുള്ള പൊലീസിന്റെ അവകാശവാദത്തെ തള്ളുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, തങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തില്ലെങ്കില്‍ പോലും ബലം പ്രയോഗിക്കാന്‍ പൊലീസിന് അവകാശമുണ്ടെന്നും ഭീകരവിരുദ്ധ സേന തലവന്‍ അവകാശപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 327 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day