|    Dec 3 Sat, 2016 7:56 am
FLASH NEWS

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: വെടിയേറ്റത് അടുത്തുനിന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published : 2nd November 2016 | Posted By: mi.ptk

simi-one

ന്യൂഡല്‍ഹി: ഭോപ്പാലില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമിപ്രവര്‍ത്തകരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. അരയ്ക്ക് മുകളിലാണ് വെടിയേറ്റതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തുനിന്നാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവിധ വശങ്ങളില്‍ നിന്നും ഇവര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഓരോരുത്തര്‍ക്കും രണ്ടുതവണ വെടിയേറ്റതായും ചിലര്‍ക്ക് പിറകില്‍ നിന്നാണ് വെടിയേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.എല്ലാവരുടെയും അരക്ക് മുകളിലാണ് വെടിയേറ്റത്. ശരീരത്തിനുളളിലൂടെ വെടിയുണ്ട പുറത്തേക്ക് പോയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഹിന്ദുദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സിമി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തത് കണ്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ ഭോപ്പാലില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയാണ്. അതിനിടെ കൊല്ലപ്പെട്ട സിമിപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. എട്ട് പേരില്‍ ഏഴു പേരുടെയും മൃതദേഹം കനത്ത പൊലീസ് സുരക്ഷയില്‍ മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലായി സംസ്‌കരിച്ചു. ഭോപ്പാലില്‍ നിന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 955 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day