|    Dec 5 Mon, 2016 9:59 am
FLASH NEWS

ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി

Published : 31st October 2016 | Posted By: G.A.G

bhopal-jail

ഭോപ്പാല്‍ : ഭോപ്പാല്‍ സെന്‍ട്രല്‍ ജെയിലില്‍ തടവില്‍ കഴിയുകയായിരുന്ന എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ഇന്നു പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഇവര്‍ ജയില്‍ഭേദിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ജയിലിലുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ ഇവര്‍ കൊലപ്പെടുത്തിയെന്ന്് ഭോപ്പാല്‍ ഡിഐജി രമണ്‍ സിങ് പിടിഐയോട്് പറഞ്ഞു. ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച്് നിര്‍മിച്ച കയര്‍ വഴി പുലര്‍ച്ചെ മൂന്നിനും നാലിനുമിടയില്‍ ഇവര്‍ ജയില്‍ചാടിയെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. ഇവരെ പിടികൂടാന്‍ നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദര്‍ സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 477 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day