|    Dec 5 Mon, 2016 9:55 am
FLASH NEWS

ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടല്‍, പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൂക്കിക്കൊല്ലണം-കട്ജു

Published : 1st November 2016 | Posted By: G.A.G

katju-03

ന്യൂഡല്‍ഹി : തടവു ചാടിയെന്നാരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന വാദത്തിന് പിന്തുണയേറുന്നു. സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. കൃത്യം നിര്‍വഹിച്ച പോലീസ് ഉദ്യോഗസ്ഥരെ മാത്രമല്ല, ഉത്തരവിട്ട രാഷ്ട്രീയക്കാര്‍ക്കെതിരെയും കൊലപാതക്കുറ്റം ചുമത്തണമെന്നും കുറ്റം തെളിഞ്ഞാല്‍ അവരെ തൂക്കിക്കൊല്ലണമെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തന്റെ വാദം വിശദീകരിക്കുന്ന തെളിവുകളും കട്ജു നിരത്തിയിട്ടുണ്ട്.
തടവുതാടിയെന്നാരോപിക്കപ്പെട്ട സിമിപ്രവര്‍ത്തകര്‍ നിരായുധരാണെന്ന് എടിഎസ് ഐജി സ്ഞ്ജീവ് ഷാമി പറഞ്ഞിട്ടുള്ളതാണ്.  ഇവരുടെ കയ്യില്‍ സ്പുണുകളും പാത്രങ്ങളും മാത്രമാണ് ആയുധങ്ങളായി ഉണ്ടായിരുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേഷ് സിങും സമ്മതിച്ചിട്ടുള്ളതാണ്. സംഭവത്തിന്റെ പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളിലും തറയില്‍ കിടക്കുന്നയാളുകളുടെ ദേഹത്തേക്ക് വെടിയുതിര്‍ക്കുന്നതായാണ്  കാണുന്നത്. ജീവനുണ്ട്, കൊല്ല്, ഒരെണ്ണം നെഞ്ചിലേക്ക്, അവന്‍ മരിച്ചുകൊള്ളും..എന്ന് ഒരാള്‍ പറയുന്നതും വീഡിയോയിലുണ്ട്-കട്ജു ചൂണ്ടിക്കാട്ടി.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് താന്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളതായും കട്ജു പറഞ്ഞു.  രണ്ടാം ലോകമഹായുദ്ധാനന്തരം ന്യൂറംബര്‍ഗ് വിചാരണയ്ക്കിടെ ‘ഉത്തരവുകള്‍ അനുസരിക്കാതെ വഴിയുണ്ടായിരുന്നില്ല’ എന്നു ചൂണ്ടിക്കാട്ടിയിട്ടും നാസി യുദ്ധത്തടവുകാരില്‍ ഏറെപ്പേരെയും തൂക്കിലേറ്റുകയാണുണ്ടായതെന്ന്് തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കട്ജു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 356 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day