|    Dec 10 Sat, 2016 6:11 pm

ഭോപാല്‍, മലപ്പുറം: നീതിപൂര്‍വമായ അന്വേഷണം വേണം- എസ്എസ്എഫ്

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: ഭോപാലില്‍ സിമി തടവുകാര്‍ കൊല്ലപ്പെട്ട സംഭവം ഭരണകൂട ഭീകരതയാണെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തി ല്‍ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാനും വ്യാജ ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ പോലിസുദ്യോഗസ്ഥരെ ശിക്ഷിക്കാനും മധ്യപ്രദേശിലും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നീതിവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ വകുപ്പു തലത്തിലും നിയമപരമായും നടപടിയെടുക്കണം. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നിലപാട് സംശയമുണര്‍ത്തുന്നതാണ്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനവും സംശയാസ്പദമാണ്. ഏറ്റുമുട്ടലിനെക്കുറിച്ച് മധ്യപ്രദേശ് പോലിസ് നല്‍കിയ വിശദീകരണം ദുരൂഹതകള്‍ നീക്കാന്‍ പര്യാപ്തമല്ല. നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിനു മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ.  മലപ്പുറത്ത് കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിലും നീതിപൂര്‍വ്വമായ അന്വേഷണം നടക്കണം. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ജില്ലയില്‍ തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തമെന്ന് ബിജെപി നേതാവ് സുബ്രഹ്്മണ്യം സ്വാമിയെ പോലുള്ളവര്‍ക്ക് ആരോപിക്കാന്‍ അവസരമൊരുക്കുകയാണ് സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ചെയ്തിരിക്കുന്നത്. ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുള്‍മുനയില്‍  നിര്‍ത്താനുള്ള ഗൂഢനീക്കം ഇതിനു പിറകിലുണ്ടോ എന്നും അന്വേഷിക്കണം. മുസ്്‌ലിം സമുദായത്തിനു മേല്‍ ഭീകരവാദ മുദ്ര ചാര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമം ഹീനമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക