|    Dec 6 Tue, 2016 2:11 am
FLASH NEWS

ഭോപാല്‍ ദുരന്തം: കലക്ടര്‍ക്കും സൂപ്രണ്ടിനുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published : 21st November 2016 | Posted By: SMR

ഭോപാല്‍: യൂനിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ചതിന് അന്നത്തെ ജില്ലാകലക്ടര്‍ മോട്ടി സിങിനും വിരമിച്ച പോലിസ് സൂപ്രണ്ട് സ്വരാജ് പുരിക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്നു പതിറ്റാണ്ടു മുമ്പ് ഭോപാല്‍ വാതക ദുരന്തത്തെ തുടര്‍ന്നാണ് ആന്‍ഡേഴ്‌സന്‍ രാജ്യംവിട്ടത്.
ഭോപാല്‍ വാതക ദുരന്ത കേസില്‍ ഒന്നാം പ്രതിയായിട്ടും യുഎസിലെ കണക്ടികട്ട് സ്വദേശിയായ ആന്‍ഡേഴ്‌സന്‍ വിചാരണയ്ക്കായി ഇന്ത്യയിലെത്തിയിരുന്നില്ല. പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ച ഇദ്ദേഹം 2013ലാണ് മരിച്ചത്. മോട്ടിസിങിനും സ്വരാജ്പുരിക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഭൂഭാസ്‌കര്‍ യാദവാണ് ഉത്തരവിട്ടത്.
കേസില്‍ അടുത്ത വാദംകേള്‍ക്കുന്ന ഡിസംബര്‍ എട്ടിന് ഹാജരാവാന്‍ സിങിനും പുരിക്കും കോടതി നിര്‍ദേശം നല്‍കി. സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ജബ്ബാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ ഇരകളെ സഹായിക്കുന്നതിനു പകരം ഇവര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ അധികാരം ഉപയോഗിച്ചുവെന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. ഇക്കാരണത്താലാണ് ആന്‍ഡേഴ്‌സനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നതെന്നും കോടതി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day