|    Dec 9 Fri, 2016 9:22 am
FLASH NEWS

ഭോപാല്‍ തടവുകാരുടെ കൊലപാതകം; രാഷ്ട്രപതി ഇടപെടണം: ഇമാംസ് കൗണ്‍സില്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ പൗരസ്വാതന്ത്ര്യം കാത്തുസംരക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ അഖിലേന്ത്യാ പ്രസിഡന്റ് മൗലാനാ ഉസ്മാന്‍ ബേഗ് റഷാദിയും ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് ബാഖവിയും ആവശ്യപ്പെട്ടു. അങ്ങേയറ്റം അപലപനീയമായ കൂട്ടക്കൊലയാണ് ഏറ്റുമുട്ടലിന്റെ പേരില്‍  ഭോപാലില്‍ നടന്നിട്ടുള്ളത്.
അതിസുരക്ഷാ സംവിധാനങ്ങളുള്ള ജയിലില്‍ വിചാരണ തീരാനിരിക്കുന്ന തടവുകാര്‍ ജയില്‍ ചാടി സംഘമായി 10 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ തക്ക വിഡ്ഢികളല്ല ഇന്ത്യന്‍ പൗരന്‍മാര്‍. 1995നു ശേഷം ആയിരത്തിലധികം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും വ്യാജവും കൊല്ലപ്പെട്ടവരേറെയും ന്യൂനപക്ഷ സമുദായാംഗങ്ങളുമാണെന്ന അറിവ് അങ്ങേയറ്റം അസ്വാസ്ഥ്യജനകമാണ്. ഡല്‍ഹിയിലും കശ്മീരിലും ഹൈദരാബാദിലും ഗുജറാത്തിലും കേരളത്തിലുമൊക്കെ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ക്കും വെടിവയ്പുകള്‍ക്കും നേതൃത്വംകൊടുത്ത പോലിസുദ്യോഗസ്ഥരെ ആത്മവിശ്വാസം തകരുമെന്ന് പറഞ്ഞ് സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചതാണ് നിരപരാധികള്‍ വീണ്ടും വീണ്ടും പിടഞ്ഞുവീഴുന്നതിന് കാരണം. ഇത്തരം ക്രൂരതകള്‍ക്കെതിരേ ജാതി മത ഭേദമെന്യേ മനസ്സാക്ഷി ഉണരണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day