|    Dec 11 Sun, 2016 7:14 pm
FLASH NEWS

ഭോപാല്‍ കൂട്ടക്കൊല; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: ഭോപാലില്‍ എട്ട് യുവാക്കളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ  പ്രകടനം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോഴിക്കോട് മാനാഞ്ചിറ പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ എം എ സലീം, സെക്രട്ടറിമാരായ നജീബ് അത്തോളി, സലീം കാരാടി, ജില്ലാ കമ്മിറ്റിയംഗം പി പി റഷീദ് സംബന്ധിച്ചു. പ്രകടനത്തിന് സൗത്ത് മണ്ഡലം പ്രസിഡന്റ് റഊഫ് കുറ്റിച്ചിറ, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം  നേതൃത്വം നല്‍കി. പേരാമ്പ്രയില്‍ മണ്ഡലം പ്രസിഡന്റ് മാക്കൂല്‍ മുഹമ്മദ്, സെക്രട്ടറി വി കുഞ്ഞമ്മദ്, അഷ്‌റഫ് മുയിപ്പോത്ത്, കൊടുവള്ളിയില്‍ മണ്ഡലം പ്രസിഡന്റ് ടി പി യൂസുഫ്, സെക്രട്ടറി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, റോബിന്‍ ജോസ്, സിറാജ് തച്ചംപൊയില്‍, ചെറുവാടിയില്‍ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം സി കുഞ്ഞാലി, കെ മമ്മദ്, ആയഞ്ചേരിയില്‍ ജില്ലാകമ്മിറ്റിയംഗം പി ടി കുട്ട്യാലി, മണ്ഡലം പ്രസിഡന്റ് റഫീഖ് മാസ്റ്റര്‍, സെക്രട്ടറി അബുലൈസ് മാസ്റ്റര്‍, ആര്‍ എം റഹീംമാസ്റ്റര്‍, വടകരയില്‍ മണ്ഡലം സെക്രട്ടറി ഷംസീര്‍ ചോമ്പാല, സവാദ് വടകര, ഷാജഹാന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക