|    Dec 5 Mon, 2016 3:50 am

ഭൂരഹിതര്‍ക്ക് നല്‍കിയ ഭൂമി ഏറ്റെടുത്ത് പണം നല്‍കാന്‍ തീരുമാനം

Published : 21st October 2016 | Posted By: SMR

ചാവക്കാട്: ഭൂരഹിതര്‍ക്ക് റവന്യു വകുപ്പു നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്നു കണ്ടെത്തിയതോടെ ഭൂമി അവരില്‍നിന്ന് ഏറ്റെടുത്തു പകരം പണം നല്‍കാന്‍ ചാവക്കാട് നഗരസഭ തീരുമാനം. നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമായ പരപ്പില്‍താഴത്ത് മിച്ചഭൂമിയായി 18 വര്‍ഷം മുമ്പ്് പതിച്ചു നല്‍കിയ 3.41 ഏക്കര്‍ ഭൂമിയാണ് പണം നല്‍കി വാങ്ങുന്നത്. ഭൂമി ഇങ്ങനെ തിരികെ വാങ്ങുന്നതിന് നഗരസഭയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി ഒരു കോടി രൂപ ഹഡ്‌കോയില്‍നിന്നു വായ്പയെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. റവന്യു വകുപ്പ് നല്‍കിയ ഭൂമിവാസയോഗ്യമല്ലാത്തതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ വീടുകളൊന്നും വച്ചിരുന്നില്ല. പകരം ഭൂമിയോ അല്ലെങ്കില്‍ പകരം പണമോ നല്‍കണമെന്നായിരുന്നു ഗുണഭോക്താക്കളുടെ ആവശ്യം. 18 വര്‍ഷമായി ഭൂരഹിതരായ 68 പേര്‍ മുന്നോട്ട് വച്ച ഈ ആവശ്യമാണ് നഗരസഭയുടെ ഇടപെടല്‍ മൂലം യാഥാര്‍ഥ്യമാകുന്നത്. ഒരു സെന്റിന് 59,280 രൂപ വീതം ഓരോ ഗുണഭോക്താവിനും നല്‍കും. 2,02,14,480 കോടി രൂപ മൊത്തം ഗുണഭോക്താക്കള്‍ക്ക് നഗരസഭ നല്‍കും. 1,02,14,480 കോടി രൂപ തനത് ഫണ്ടില്‍നിന്നു നല്‍കാന്‍ നേരത്തെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഒരു കോടി രൂപ ഹഡ്‌കോയില്‍നിന്നും നിബന്ധനകള്‍ക്ക് വിധേയമായി വായ്പയെടുക്കാന്‍ തീരുമാനിച്ചതോടെ ഗുണഭോക്താക്കള്‍ക്ക് തുക നല്‍കാനുള്ള തടസങ്ങള്‍ നീങ്ങിയതായി നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day