|    Dec 9 Fri, 2016 5:00 pm
FLASH NEWS

ഭൂരഹിതരുടെ പ്രശ്‌നത്തില്‍ സര്‍ക്കാരുകള്‍ക്ക് ഇരട്ടത്താപ്പ്

Published : 3rd November 2016 | Posted By: SMR

കൊടുമണ്‍: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന വിഷയത്തില്‍ ഭരണ- പ്രതിപക്ഷ മുന്നണികളും സര്‍ക്കാരുകളും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എ കെ സലാഹുദ്ദീന്‍ പറഞ്ഞു. സ്വദേശ വിദേശ കുത്തക ക ളില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുമണ്ണില്‍ നടന്ന അവകാശ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കൃഷി ചെയ്ത് ജീവിക്കാനും വീട് വയ്ക്കാനുമുളള ഭൂമി കേരളത്തിലെ ഓരോ ഭൂരഹിതര്‍ക്കും നല്‍കും വരെ ഈ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനീഷ് പറക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാരി എന്നാത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ്, പളളിക്കല്‍ പഞ്ചായത്തംഗം ഷാജി അയത്തികോണില്‍, ഗോപി പുതുല സംസാരിച്ചു.കോന്നി: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടത്ത് നടന്ന അവകാശ പ്രഖ്യാപന സംഗമം ജില്ലാ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍, സുബൈര്‍ ചിറ്റാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day