|    Dec 2 Fri, 2016 11:30 pm
FLASH NEWS

ഭൂമിയുടെ പനി

Published : 12th November 2016 | Posted By: SMR

ഭൂമിയുടെ പനി ലോകസമൂഹത്തെ ഉല്‍ക്കണ്ഠാകുലമാക്കിയതാണ്. ആഗോളതാപനം ഒരു ഗുരുതരമായ ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സഭയും ലോകസമൂഹവും അംഗീകരിക്കുകയും ചെയ്തു. ഏതാനും മാസം മുമ്പ് പാരിസില്‍ ചേര്‍ന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങള്‍ താപനകാരികളായ വാതകങ്ങളുടെ ഉല്‍പാദനവും പുറന്തള്ളലും ഒഴിവാക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയുമുണ്ടായി.
ഡോണള്‍ഡ് ട്രംപ് പക്ഷേ, അത്തരം പനികളെ ഭയക്കുന്ന ആളല്ല. ആഗോളതാപനം വെറും ഭോഷ്‌ക്കാണെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. പാരിസില്‍ ഒപ്പുവച്ച ആഗോള ഉടമ്പടിയില്‍ നിന്നു പിന്‍വാങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പറഞ്ഞത് നടപ്പാക്കാനുള്ള പദ്ധതിയും ട്രംപ് തുടങ്ങിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലക്കാരനായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് മൈറോണ്‍ എബല്‍ എന്ന ശാസ്ത്രജ്ഞനെയാണെന്ന് സയന്റിഫിക് അമേരിക്കന്‍ എന്ന പ്രസിദ്ധീകരണം റിപോര്‍ട്ട് ചെയ്യുന്നു. എബല്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ വ്യാജമാണെന്നു വാദിക്കുന്നയാളാണ്. ട്രംപിന്റെ ഭരണം തുടങ്ങുന്നതോടെ സാധാരണ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും പരിഭ്രമിക്കേണ്ടിവരുമെന്ന് തീര്‍ച്ച.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day