|    Dec 6 Tue, 2016 11:35 am
FLASH NEWS

ഭൂമിക്കു വേണ്ടി ആവശ്യം ഉയര്‍ത്തുന്നവരെമാവോവാദി മുദ്രകുത്തി പീഡിപ്പിക്കുന്നു

Published : 2nd November 2016 | Posted By: SMR

ബാലരാമപുരം: പാവപ്പെട്ട ഭൂരഹിതരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഭൂമിക്കു വേണ്ടിയുള്ള ആവശ്യം ഉയര്‍ത്തിയുള്ള ശ്രമത്തെ മാവോവാദിയെന്നു മുദ്രകുത്തി പീഡിപ്പിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുകയാണെന്നു മുന്‍ മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍. കേരളത്തിന്റെ ഭൂമി സ്വദേശ, വിദേശ കുത്തകകളില്‍ നിന്നു വീണ്ടെടുക്കുക എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന അവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായി കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ കോവളം മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഹുസയ്ന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം വേലുശ്ശേരി, മണ്ഡലം സെക്രട്ടറി ഖാദര്‍ പുവാര്‍, മണ്ഡലം കമ്മിറ്റിയംഗം കല്‍പടി കണ്ണന്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി നിസാര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുബൈര്‍, ഷമീര്‍ പുവ്വാര്‍ സംസാരിച്ചു. നേമം മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹീം മൗലവി ഉദ്ഘാടനം ചെയ്തു. അന്‍സാരി, മണ്ഡലം പ്രസിഡന്റ് ഹാഷിം, സെക്രട്ടറി സിദ്ദീഖ് കല്ലാട്ടുമുക്ക്, ഷംസുദ്ദീന്‍ നേതൃത്വം നല്‍കി. കാട്ടാക്കട നിയോജക മണ്ഡലത്തില്‍ പരിപാടി ജില്ലാ സമിതി അംഗം പരുത്തിക്കുഴി മാഹീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സജ്ജാദ് വിതുര മുഖ്യ പ്രഭാഷണം നടത്തി. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജവാദ് കിള്ളി, സെക്രട്ടറി കൊല്ലംകോണം സബീര്‍, മുനീര്‍ കണ്ടല പരിപാടിക്കു നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day