|    Dec 6 Tue, 2016 8:24 am
FLASH NEWS

ഭൂമാഫിയ മണ്ണിടിച്ചുനീക്കിയ കെട്ടിടം തകര്‍ച്ചയില്‍

Published : 4th November 2016 | Posted By: SMR

വെള്ളറട: ഭൂമാഫിയയുടെ മണ്ണിടിച്ചില്‍ തുടരുന്നതിനിടെ വീട് തകരുന്നു. കോവില്ലൂര്‍ മേലെ ഊറ്റുകുഴിവീട്ടില്‍ അബൂസാലി-ഫാത്തുമ്മ ബീവി ദമ്പതികളുടെ വീടാണു തകര്‍ന്നത്. സമീപവസ്തുവിന്റെ ഉടമ സമദാണ് മണ്ണ് ഭൂമാഫിയയെ കൊണ്ട് ഇടിച്ചുമാറ്റിയത്. കെട്ടിടത്തിന്റെ ഭിത്തികള്‍ തകരുംവിധത്തിലായിരുന്നു മണ്ണിടിച്ചില്‍. കുന്നിടിച്ച് മണ്ണു നീക്കി പ്രദേശത്തെ പാടശേഖരങ്ങള്‍ നികത്തി. മണ്ണ് മാഫിയയുടെ ക്രൂരതയില്‍ 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടത്തിന്റെ അടിഭാഗം തകര്‍ന്ന് നിലംപൊത്താറായ അവസ്ഥയാണ്. ഗ്രാമീണ മേഖലയില്‍ കുന്നിടിച്ച് പാടശേഖരം നികത്തുന്നത് സ്ഥിരം സംഭവമാണെങ്കിലും പോലിസ് നടപടി കാര്യക്ഷമമല്ലാത്തതാണ് മാഫിയക്ക് ഗുണകരമാവുന്നത്.  ശക്തമായ നടപടി സ്വീകരിക്കേണ്ട ഗ്രാമപ്പഞ്ചായത്തും വില്ലേജ് അധികൃതരും ഭൂമാഫിയക്കും സ്വകാര്യ മണ്ണിടിക്കല്‍ ലോബികള്‍ക്കും വേണ്ടി സ്വാധീനങ്ങള്‍ക്കു കീഴ്‌പ്പെടുന്നതായി നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. നെല്‍കൃഷി ചെയ്യുന്ന വെള്ളറട കളത്തറ പാടശേഖരത്തിനോട് ചേര്‍ന്ന് പാടശേഖരം നികത്തുന്ന മാഫിയക്കെതിരേ പരാതിപ്പെട്ടിട്ടു പോലും പോലിസ്  നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day