|    Dec 6 Tue, 2016 2:07 am
FLASH NEWS

ഭൂട്ടാന്‍ കറന്‍സി ഉപയോഗിച്ച് അസമിലെ അതിര്‍ത്തിഗ്രാമങ്ങള്‍

Published : 19th November 2016 | Posted By: SMR

ഗുവാഹത്തി: അസമിലെ അതിര്‍ത്തിഗ്രാമങ്ങളിലുള്ളവര്‍ അവരുടെ പ്രദേശത്തിന്റെ വിദൂരാവസ്ഥ കാരണമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ അതിര്‍ത്തിഗ്രാമം എന്ന പ്രത്യേകത നാട്ടുകാര്‍ക്ക് പ്രതിസന്ധിയില്‍നിന്നു കരകയറുന്നതിനുള്ള വഴിയാവുകയാണ്.
ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ ഇപ്പോള്‍ ക്രയവിക്രയത്തിനായി ഉപയോഗിക്കുന്നത് ഇന്ത്യന്‍ രൂപയല്ല, ഭൂട്ടാന്‍ കറന്‍സിയായ ങുല്‍ട്രം ആണ്. 500, 1000 രൂപ നോട്ട് നിരോധിച്ച ശേഷം ഇന്ത്യന്‍ കറന്‍സിയുമായുള്ള വിനിമയമൂല്യത്തില്‍ ഭൂട്ടാന്‍ കറന്‍സിക്ക് 25 ശതമാനം വര്‍ധനയാണുണ്ടായത്.
മേഖലയിലെ ദാദ്ഗുരിയില്‍ കച്ചവടക്കാരും സ്ഥാപന ഉടമകളും ഭൂട്ടാന്‍ കറന്‍സി ഒരു മടിയുമില്ലാതെ വാങ്ങുന്നുണ്ടെന്ന് ഫോട്ടോസ്റ്റുഡിയോ ഉടമസ്ഥയായ അര്‍ച്ചന തമാങ് പറഞ്ഞു. ഇവിടെ പ്രശ്‌നമുണ്ട്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ നന്നായി നടക്കുന്നു. ഭൂട്ടാന്‍ കറന്‍സി ഇവിടെ സ്വീകരിക്കുന്നത് ഞങ്ങള്‍ക്ക് ഭാഗ്യമാണ്. ഈ അതിര്‍ത്തിഗ്രാമത്തില്‍ ബാങ്കുകളോ എടിഎമ്മുകളോ ഇല്ല. ഞങ്ങള്‍ക്ക് പണം പിന്‍വലിക്കാനാവില്ല. ഇതുവരെ ഞങ്ങള്‍ പുതിയ 2000ന്റെയും 500ന്റെയും ഇന്ത്യന്‍ കറന്‍സി കണ്ടിട്ടില്ലെന്നും അര്‍ച്ചന തമാങ് പറഞ്ഞു. 50 കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്ത ബാങ്ക് ശാഖയെന്നും അങ്ങോട്ട് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു. മാസത്തില്‍ മൂന്നുതവണ മാത്രം വരുന്ന എസ്ബിഐയുടെ ഒരു മൊബൈല്‍ ബാങ്ക് മാത്രമാണ് ഈ നാട്ടുകാര്‍ക്ക് പണം പിന്‍വലിക്കാനുള്ള ആശ്രയമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day