|    Dec 9 Fri, 2016 7:02 pm
FLASH NEWS

ഭുചലനം: ജപ്പാന്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Published : 23rd November 2016 | Posted By: SMR

ടോക്കിയോ: രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുണ്ടായ ഭുചലനത്തിനു പിന്നാലെ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ജപ്പാന്‍ പിന്‍വലിച്ചു. ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഫുക്കുഷിമയില്‍ തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ആറിനാണ് റിക്ടര്‍ സ്‌െകയിലില്‍ 7.4 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഫുക്കുഷിമ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടത്. മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമി തിരകളുണ്ടാവാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, സെന്‍തായ്, സോമ തീരങ്ങളില്‍ 1.40 മീറ്റര്‍ ഉയരമുളള സുനാമി തിരകള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും കാര്യമായ തിരകളുണ്ടായില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ പ്ലാന്റ് അധികൃതര്‍ പരിശോധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day