|    Dec 10 Sat, 2016 6:14 pm

ഭീമന്‍ ചന്ദ്രനെ ഇന്ന് കാണാം

Published : 14th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: 21ാം നൂറ്റാണ്ടിലെ ആദ്യ എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് ഇന്ന് ലോകം സാക്ഷിയാവും. സാധാരണയിലും കവിഞ്ഞ് ചന്ദ്രന്‍ ഭൂമിയോടടുക്കുന്ന പ്രതിഭാസത്തിനാണ് ഇന്നലെയും ഇന്നുമായി ലോകം സാക്ഷ്യംവഹിക്കുന്നത്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ എന്ന ഈ പ്രതിഭാസം 1948ല്‍ ആണ് ഇതിനു മുമ്പ് ദൃശ്യമായത്. ഭൂമിയില്‍ നിന്ന് 2,25,623 ലക്ഷം മൈല്‍ അകലെയാണ് ചന്ദ്രന്റെ ഇന്നത്തെ സ്ഥാനം. 2,38,855 ലക്ഷം മൈല്‍ ആണ് സാധാരണഗതിയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം. സൂര്യാസ്തമയത്തിന്റെ സമയത്തുതന്നെയാണ് ഭീമന്‍ ചന്ദ്രന്റെ ഉദയം. ആകാശത്ത് മേഘങ്ങള്‍ മൂടിയിട്ടില്ലെങ്കില്‍ ഈ സമയം തന്നെയാണ് ഭീമന്‍ ചന്ദ്രനെ ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ കഴിയുക. എന്നാല്‍ മഞ്ഞുകാലത്തിന്റെ തുടക്കമായതിനാല്‍ ചന്ദ്രന്റെ വലിപ്പത്തിലുള്ള വ്യത്യാസം പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഗ്രീനിച്ച് സമയം ഇന്ന് കാലത്ത് 11.30 ഓടെയാണ് ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും കൂടുതല്‍ അടുക്കുക. സാധാരണ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പം കൂടിയ ചന്ദ്രനായിരിക്കും ഇന്നു പ്രത്യക്ഷപ്പെടുക. ഇന്നു കഴിഞ്ഞാല്‍ ഇനി 2034 നവംബര്‍ 25നായിരിക്കും ഇത്തരത്തില്‍ മറ്റൊരു എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ പ്രതിഭാസം സംഭവിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക