|    Dec 3 Sat, 2016 7:10 pm
FLASH NEWS

‘ഭീകരരെ’ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി പാക് പത്രം

Published : 27th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് സര്‍ക്കാരിന്റെ ‘നല്ല ഭീകരര്‍’, ‘മോശം ഭീകരര്‍’ എന്ന നയമാണ് ക്വറ്റയിലെ പോലിസ് അക്കാദമിയിലുണ്ടായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പാക് ദേശീയ പത്രം.
പാകിസ്താന്‍ ഭീകരവാദത്തിനെതിരേ പോരാടുകയാണെങ്കില്‍ എല്ലാ ഭീകരസംഘങ്ങള്‍ക്കെതിരേയും പോരാട്ടം നടത്തണമെന്നും പകുതി പേര്‍ക്കെതിരേ നടപടിയെടുത്തതുകൊണ്ട് കാര്യമില്ലെന്നും എക്‌സ്പ്രസ് ട്രൈബ്യൂണ്‍ മുഖപ്രസംഗത്തില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നവരോട് പക്ഷപാതം പുലര്‍ത്തരുത്. സര്‍ക്കാര്‍ നയത്തിന്റെ പരാജയമാണ് ക്വറ്റ ആക്രമണത്തിന് കാരണം. പാകിസ്താന്‍ ഒരു വിഭാഗം ഭീകരരെ, അതായത് ഇന്ത്യക്കെതിരേയും അഫ്ഗാനെതിരേയും ആക്രമണം നടത്തുന്നവരെ സംരക്ഷിക്കുകയാണെന്ന് ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ആരോപിക്കുന്നു. മോശം ഭീകരരാണ് ക്വറ്റയില്‍ ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാരിന്റെ പക്ഷം- മുഖപ്രസംഗത്തില്‍ പറയുന്നു. ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹര്‍, ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സയ്യിദ് എന്നിവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ നേരത്തേ പാക് ദിനപത്രമായ നേഷന്‍ ചോദ്യംചെയ്തിരുന്നു.
സായുധസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഡോണ്‍ ദിനപത്രവും റിപോര്‍ട്ട് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day