|    Dec 4 Sun, 2016 9:46 pm
FLASH NEWS

‘ഭീകരതക്കെതിരെ’ സെമിനാര്‍ സംഘടിപ്പിച്ചു

Published : 24th October 2016 | Posted By: G.A.G

seminar-2

ദുബയ്: സമാധാനത്തിന്റെ മതമായ ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ലെന്നും ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രതിസ്ഥാനത്ത് മുസ്ലിം പേരുകള്‍ ഉയര്‍ന്നു വരുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരെന്നും അവരുടെ ലക്ഷ്യമെന്തെന്നും പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും ഖലീജ് ടൈംസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം.സതീഷ് പറഞ്ഞു.
ദുബയ് അല്‍ മനാര്‍ സെന്ററില്‍ ഭീകരതക്കെതിരെ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം മത വിശ്വാസികള്‍ ഭരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ കേംമ്പുകളില്‍ വിവിധ മത വിശ്വാസികള്‍ ഒരേ മുറികളില്‍ കിടന്ന് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന സൗഹൃദങ്ങള്‍ പൂത്തുലയുന്ന കാഴ്ച തന്നെയാണ്. ഇസ്ലാമിക ചിഹ്നങ്ങളുടെ സമൃദ്ധി പുറമേക്ക് കാണിച്ച് ഭീകര പ്രസ്ഥാനങ്ങള്‍ നിര്‍മ്മിക്കുന്ന മതപരിവേഷം വ്യാജമാണന്നും ഭീകര പ്രസ്ഥാനങ്ങളൊന്നും പിന്തുടരുന്നത് ഇസ്ലാമിനെയല്ലെന്നും സെമിനാറില്‍ മുഖ്യ പ്രഭാഷകനായ എം.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുസ്തഫ തന്‍വീര്‍ പറഞ്ഞു. ശംസൂദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ജെയ്‌മോന്‍ ജോര്‍ജ്ജ്, മീഡിയ വണ്‍ ബ്യൂറോ ചീഫ് എം.സി.എ. നാസ്സര്‍ എന്നിവരും സംസാരിച്ചു. ഇസ്ലാമിക് അഫയേഴ്‌സ് പ്രതിനിധി അഹമ്മദ് അല്‍ സായിദ് മുഖ്യാഥിതിയായിരുന്നു. അബുബക്കര്‍ സ്വലാഹി, വി.കെ സക്കരിയ്യ, ഹനീഫ് സ്വലാഹി എന്നിവരും സംസാരിച്ചു.

seminar-3

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day