|    Dec 11 Sun, 2016 3:27 pm
FLASH NEWS

ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ സംയുക്ത പോരാട്ടം നടത്തും

Published : 26th November 2016 | Posted By: SMR

തൃശൂര്‍: കേന്ദ്രഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ ജില്ലയിലെ വിവിധ മുസ്‌ലിം സംഘടനകളുടെ ഏകോപന സമിതി തീരുമാനിച്ചു.കോമണ്‍ സിവില്‍ കോഡും ബീഫ് നിരോധനവും ഉള്‍പ്പടെ രാജ്യത്തിന്റെ മതേതര സങ്കല്‍പ്പത്തെ തകര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും ഒരുമിച്ച് പ്രതിരോധിക്കുവാന്‍ മുസ്‌ലിംസംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.ജില്ലയിലെ എല്ലാ മുസ്‌ലിം സംഘടനകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത സമിതിയുടെ ചെയര്‍മാനായി സമസ്ത ജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങളെയും ജനറല്‍ കണ്‍വീനറായി മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദിനെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാരായി ഇ എം മുഹമ്മദ് അമീന്‍ (ജമാഅത്തെ ഇസ്‌ലാമി), ഇ കെ ഇബ്രാഹിംകുട്ടി മൗലവി(കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍), പി എം അബ്ദുഹാജി (മഹല്ല് ജമാഅത്ത് അസോസിയേഷന്‍ എപി വിഭാഗം), പി കെ അബ്ദുല്ല (ദഅ്‌വ സംഘം കെഎന്‍എം), കണ്‍വീനര്‍മാരായി ടി എസ് നിസാമുദ്ദീന്‍ (എംഎസ്എസ്), പി കെ മൊയ്തുണ്ണി (ഐഎന്‍എല്‍), വി എം ഷൈന്‍ (എംഇഎസ്), സിബി കുഞ്ഞുമുഹമ്മദ് (മെക്ക), എം എ റഷീദ് (മജ്‌ലിസ), കോര്‍ഡിനേറ്റര്‍മാരായി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും രക്ഷാധികാരികളായി കെ വി മുഹമ്മദ് സക്കീര്‍, വി കെ ഹംസ, കെ എസ് ഹംസ, ടി എ മുഹമ്മദ് മൗലവി, എ എം ഹാരിസ്, എ എം മുഹിയുദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.ഡിസംബര്‍ അവസാന വാരത്തില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ബഹുജന സംഗമം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ എസ് ഹംസ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക