|    Dec 9 Fri, 2016 5:26 am
FLASH NEWS

ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്ന പരിപാടികള്‍ ആവശ്യം: ഗവര്‍ണര്‍

Published : 15th November 2016 | Posted By: SMR

കൊച്ചി: ഭിന്നശേഷിയുള്ളവരെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പൊതുസമൂഹം വളരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റ് (സെഫി) സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവര്‍ക്കു മാത്രമായുള്ള ശിശുദിനാഘോഷപരിപാടി യൂനീക്‌ലി മി എറണാകുളംഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ആറാംവര്‍ഷമാണ് സെഫി ഈ പ്രത്യേക ശിശുദിന പരിപാടി സംഘടിപ്പിക്കുന്നത്.
ഭിന്നശേഷിയുള്ളവരെ അംഗീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, അവരെ പുനരധിവസിപ്പിക്കുക എന്നിങ്ങനെയുള്ള പരിപാടികളില്‍ നിയമനിര്‍മാതാക്കളും പൊതുസമൂഹവും ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 1995ല്‍ പാര്‍ലമെന്റ് പാസാക്കിയ പേഴ്‌സ ണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് ഇനിയും പൂര്‍ണമായ അര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കിയിട്ടില്ല. 2013ല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ഈ നിയമം നടപ്പാക്കാന്‍ താന്‍ വിവിധ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി, സമൂഹം നല്‍കുന്ന സേവനങ്ങള്‍ ഭിന്നശേഷിസൗഹാര്‍ദപരമായി മാറണം. ഇതിനായുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. ഗ്രാമീണമേഖലയിലും ഇത്തരം സൗകര്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
2014ലെ കണക്കുകള്‍പ്രകാരം രാജ്യത്ത് 75,000 കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഇത് വളരെ പേടിപ്പെടുത്തുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിഐഒ കൂടിയായ ഐജി എസ് ശ്രീജിത്ത് പറഞ്ഞു. ശിശു സംരക്ഷണനിയമം സെക്ഷന്‍ (3) കുട്ടികളുടെ അവകാശങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാണെന്നുംഅവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ബോധവല്‍ക്കരണപരിപാടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പൊതുസമൂഹം ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സബ് കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭിപ്രായപ്പെട്ടു. സെഫി ചെയര്‍മാന്‍ ഡോ. പി എ മേരി അനിത അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day