|    Dec 6 Tue, 2016 8:25 am
FLASH NEWS

ഭാഷാമാധുരി ഉല്‍സവം; വെള്ളിയാഴ്ച എല്ലാ വിദ്യാലയങ്ങളിലും എഴുത്തുകാര്‍ക്കൊപ്പം പരിപാടി

Published : 1st November 2016 | Posted By: SMR

പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ ഭാഷാമാധുരി ഉല്‍സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച എല്ലാ വിദ്യാലയങ്ങളിലും എഴുത്തുകാര്‍ക്കൊപ്പം എന്ന പരിപാടി സംഘടിപ്പിക്കുന്നു. പെരുമ്പാവൂര്‍ ബിആര്‍സിയും പുസ്തക ചങ്ങാത്തം പദ്ധതിയും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 9.30ന് സംസ്ഥാന സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ നിര്‍വഹിക്കും. പട്ടണത്തിലെ ഏഴ് വിദ്യാലയങ്ങളില്‍ ഒരു സംഘം എഴുത്തുകാര്‍ക്കൊപ്പം പള്ളിയറ ശ്രീധരന്റെ സന്ദര്‍ശനം, സംവാദം എന്നിവ ഉണ്ടാവും. മുന്‍ എംഎല്‍എ സാജുപോള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ബിപിഒ ഐഷ ടീച്ചര്‍, ടെല്‍ക് ചെയര്‍മാന്‍ അഡ്വ. എന്‍ സി മോഹനന്‍, നഗരാതിര്‍ത്തിയിലെ എഴുത്തുകാര്‍ എന്നിവര്‍ വിദ്യാലയ സന്ദര്‍ശന സംഘത്തിലുണ്ടാവും. ഓരോവിദ്യാലയത്തിലോ, പരിസരത്തോ ഏതെങ്കിലും ഇടത്തിന് മലയാളത്തിലെ എഴുത്തുകാരുടെ നാമകരണം മുഖ്യപരിപാടിയാണ്. മുഴുവന്‍ വിദ്യാര്‍ഥികളും എഴുത്തുകാരുടെ പേരില്‍ തയ്യാറാക്കിയ ബാഡ്ജ് ധരിക്കു—ം. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, സാംസ്‌കാരിക-സാഹിത്യ നായകന്മാര്‍ എന്നിവരുടെ സന്ദേശത്തിന്റെ ദൃശ്യ-ശ്രാവ്യ രൂപങ്ങള്‍ വിദ്യാലയങ്ങളില്‍ അവതരിപ്പിക്കു—ന്നതാണ്. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലും എഴുത്തുകാരായ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഇവരിലെ പ്രമുഖര്‍ എഴുത്തുകാരുമൊത്തു പരിപാടി ഉദ്ഘാടനം ചെയ്യും. ശ്രീജിത്ത് പെരുമാനി (വെങ്ങോല), ജിതേഷ് വേങ്ങൂര്‍ (കൂവപ്പടി), ജോസഫ് ഓടക്കാലി (അശമന്നൂര്‍), ഉഷ പൃഥ്വിരാജ് (ഒക്കല്‍), ആതിരദാസ് (രായമംഗലം) എന്നിവര്‍ വിവിധ പഞ്ചായത്തുകളിലെ മുഖ്യാതിഥികളായിരിക്കും. പരിപാടിയുടെ ഭാഗമായി രാവിലെയും വൈകീട്ടും മലയാള അക്ഷരം സ്ഫുടതയോടെ സംഘമായി ഉച്ചരിക്കല്‍, അക്ഷരങ്ങളുടെ തനത് രൂപ പ്രദര്‍ശനം, മണല്‍ത്തറയില്‍ എഴുത്ത്, എഴുത്തുകാരുമായി അഭിമുഖം ഇവയും ആസൂത്രണംചെയ്തിട്ടുണ്ട്. പരിപാടി നവംബര്‍ 30ന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day