|    Dec 3 Sat, 2016 1:33 am
FLASH NEWS

ഭാഷാഭിമാന മാസാചരണത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാവും

Published : 29th October 2016 | Posted By: SMR

കോഴിക്കോട്:  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുളള ഭാഷാഭിമാന മാസാചരണത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. സ്‌കൂള്‍തലത്തില്‍ നവംബര്‍ ഒന്നിന് അസംബ്ലിചേര്‍ന്ന് ഭാഷാഭിമാന പ്രതിജ്ഞയെടുക്കും. ഭാഷാഭിമാന മാസാചരണത്തിന്റെ ഭാഗമായി നവംബര്‍ 30 വരെ നീളുന്ന കര്‍മപരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ശില്‍പശാല രൂപം നല്‍കി. സ്‌കൂള്‍ ലൈബ്രറികളുടെ നവീകരണമാണ് പ്രധാന പരിപാടി. മികച്ച സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുരസ്‌കാരവും നല്‍കും. പത്രവായന പ്രോല്‍സാഹിപ്പിക്കുന്നതിനുളള കര്‍മപരിപാടികള്‍ക്കും രൂപം നല്‍കി.  ഭാഷാഭിമാന റാലി, ഭാഷാഗാനസദസ്സ്, കേരളത്തനിമ പ്രദര്‍ശനം, ഭാഷാവൃക്ഷം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ തലത്തില്‍ നടക്കും. മലയാള ഉച്ചാരണത്തിനും തെറ്റില്ലാതെ എഴുതുന്നതിനും പ്രത്യേക പദ്ധതികള്‍ സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിക്കും. പ്രാദേശിക എഴുതുകാരുമായുളള അഭിമുഖം, വായനക്കുറിപ്പ് തയ്യാറാക്കല്‍, മലയാളം ഡിടിപ ി പരിശീലനം തുടങ്ങിയ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ശില്‍പശാല രൂപം നല്‍കി. സ്‌കൂള്‍ തലത്തില്‍ രൂപീകരിക്കുന്ന വായനാ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി.  ജില്ലാവിദ്യഭ്യാസ സമിതി കോ-ഓര്‍ഡിനേറ്റര്‍ കെ കെ ശിവദാസന്‍ സി കെ വാസു  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day