|    Dec 8 Thu, 2016 5:38 am
FLASH NEWS

ഭാവനയുടെ ചിറകിലേറി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് വര്‍ണാഭമായ തുടക്കം

Published : 10th November 2016 | Posted By: SMR

സി എം അഷ്‌റഫ്

മൂവാറ്റുപുഴ: റവന്യൂജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിനു മൂവാറ്റുപുഴയില്‍ വര്‍ണാഭമായ തുടക്കം. രണ്ടും ദിവസങ്ങളിലായി റവന്യൂജില്ലയിലെ 14 സബ് ജില്ലകളില്‍ നിന്നു ആറായിരത്തോളം വിദ്യാര്‍ഥികളാണ് വിവിധ  വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസില്‍  നടന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍ അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള ഗിരീഷ് കുമാര്‍, നഗരസഭാംഗങ്ങളായ  കെ എ അബ്ദുള്‍സലാം, സിന്ധു ഷൈജു, സെലിന്‍ ജോര്‍ജ്, സി എം ഷുക്കൂര്‍, ആര്‍ഡിഡി കെ ഗോകുല്‍കൃഷ്ണന്‍, എ ഡി ലിജി ജോസഫ്, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഗ്ലോറി,  പിടിഎ പ്രസിഡന്റ് വി വി ജോജോ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോസ്, അധ്യാപക സംഘടനാ പ്രതിനിധി റ്റി വി പീറ്റര്‍, കണ്‍വീനര്‍ എസ് സന്തോഷ് കുമാര്‍, പി എ കബീര്‍ എന്നിവര്‍ സംസാരിച്ചു.ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്രമേള, മൂവാറ്റുപുഴ നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഗണിതശാസ്ത്രമേള എസ്എന്‍ഡിപി സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള, ഐടി മേള എന്നിവ സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസിലും, പ്രവര്‍ത്തി പരിചയമേള തര്‍ബിയത്ത് സ്‌കൂളിലും, മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോ ഗവണ്‍മെന്റ്  മോഡല്‍ സ്‌കൂളിലുമാണ് നടക്കുന്നത്.  മൂവാറ്റുപുഴ ഡിഇഒ റ്റി.വി. രമണി പതാക ഉയര്‍ത്തി. ജില്ലയിലെ 900 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം വിദ്യാര്‍ഥികളാണ്  രണ്ടുദിവസമായി നടക്കുന്ന ശാസ്‌തോത്സവത്തില്‍ പങ്കെടുക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day