|    Dec 7 Wed, 2016 5:58 pm
FLASH NEWS

ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Published : 28th October 2016 | Posted By: SMR

അടൂര്‍: സ്ത്രീധന തുക കുറഞ്ഞു പോയെന്നുപറഞ്ഞ് ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി താഴം അട്ടച്ചാക്കല്‍ ചരുവിലേത്ത് വീട്ടില്‍ ബിനു (39)വിനെയാണ് ഏനാത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ  ലിജിയുടെ പരാതിയിന്‍മേലാണ് അറസ്റ്റ്. പുതുശേരി ഭാഗത്തെ ഭാര്യവീട്ടില്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ ലിജി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം.എസ്‌ഐ കെ എന്‍മോഹന്‍ബാബു, അഡീഷനല്‍ എസ്‌ഐമാരായ കെ ശശിധരന്‍, കെ പി  ഏബ്രഹാം, ബിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day