|    Dec 9 Fri, 2016 9:22 am
FLASH NEWS

ഭാര്യയെ മര്‍ദ്ദിച്ച സൈനികനെ റിമാന്റ് ചെയ്തു

Published : 4th November 2016 | Posted By: SMR

രാമങ്കരി: അവധിക്ക് നാട്ടിലെത്തുമ്പോഴക്കെ ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവാക്കിയ സൈനികനെ റിമാന്റ് ചെയ്തു.  മങ്കൊമ്പ് തെക്കേകര പുല്‍പ്പോത്ര വീട്ടില്‍ കെ വിനോദ്‌മോന്‍ (39) ആണ് റിമാന്റിലായത്.ഭാര്യ പ്രവിജ(30)  നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പുളിങ്കുന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാമങ്കരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. ഏഴ് വയസ് പ്രായം വരുന്ന ഏക മകള്‍ വിഷ്ണുപ്രിയയെയും ഇയാള്‍ മര്‍ദ്ദിച്ചു വന്നതായ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ 29ന് അവധിക്ക് വന്ന വിനോദും അമ്മ ചന്ദ്രമതിയും സഹോദരിമാരായ ബിജിമോള്‍, ബീന എന്നിവരും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നെന്നാണ് കേസ്. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ പ്രവീജയെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day