|    Dec 5 Mon, 2016 8:04 pm
FLASH NEWS

ഭാര്യയും മക്കളും മനോരോഗ കേന്ദ്രത്തിലെത്തിച്ചആളിനെ നാട്ടുകാര്‍ മോചിപ്പിച്ചു

Published : 23rd November 2016 | Posted By: SMR

തൊടുപുഴ: ഭാര്യയും മക്കളുമടങ്ങുന്ന ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മാനസിക രോഗാശുപത്രിയിലാക്കിയയാളെ മോചിപ്പിച്ചു. നാട്ടുകാരുടെ പരാതിയില്‍ തൂക്കുപാലം ജമീലാ മന്‍സിലില്‍ അബ്ദുല്‍ കെ നാസറി (52)നെയാണ് പോലിസ് മോചിപ്പിച്ചത്. സംഭവത്തില്‍ മക്കളും ബന്ധുവും ഉള്‍പ്പടെ മൂന്ന് പേരെ തൊടുപുഴ പോലിസ് കസ്റ്റഡിയിലെടുത്തു. തേജസ് ദിനപത്രത്തിന്റെ മുന്‍ പ്രാദേശിക ലേഖകനായിരുന്നു നാസര്‍. തിങ്കളാഴ്ച രാവിലെ നെടുങ്കണ്ടം തൂക്കുപാലത്താണ് സംഭവം. അബ്ദുല്‍നാസര്‍ തേക്കടിയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ്. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന തന്നെ രണ്ട് ആണ്‍മക്കളും ഭാര്യയും കുറച്ചു ബന്ധുക്കളും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്ന് നാസര്‍ പറഞ്ഞു. കൈയ്യും കാലും ബന്ധിച്ച് ബോധം കെടുത്തി. തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ മാനസികാരോഗാശുപത്രിയാലാക്കി.          വന്നയുടനെ ഇഞ്ചക്ഷന്‍ എടുത്ത് മയക്കി. എന്നാല്‍ ഡോക്ടര്‍ വന്നപ്പോള്‍ നാസര്‍ കാര്യം പറഞ്ഞു. ഇതിനിടയില്‍ നാട്ടുകാര്‍ നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ സന്ധ്യയോടെ സ്ഥലത്തെത്തിയ നാട്ടുകാരോടും പോലിസിനോടുമൊപ്പമാണ് അബ്ദുല്‍ നാസറിനെ അയച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day