|    Dec 3 Sat, 2016 11:11 pm
FLASH NEWS

ഭാരവാഹി തിരഞ്ഞെടുപ്പ് യോഗത്തില്‍ കൈയാങ്കളി; നേതാക്കള്‍ ഓടിരക്ഷപ്പെട്ടു

Published : 24th October 2016 | Posted By: SMR

കല്‍പ്പറ്റ: ജനതാദള്‍ (എസ്) കല്‍പ്പറ്റ നിയോജകമണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ് യോഗത്തില്‍ കൈയാങ്കളി. നേതാക്കള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. കല്‍പ്പറ്റ എംജിടി ഹാളില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്. അര്‍ഹതപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും മുഴുവന്‍ അംഗത്വം കൊടുക്കാതെയും മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാരോപിച്ച്  ഒരു വിഭാഗം മുന്നോട്ടുവന്നു. ജില്ലാ പ്രസിഡന്റ് അടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ നടപടിയെ അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞതോടെയുണ്ടായ ചേരിതിരിവ് സംഘര്‍ഷത്തിലെത്തുകയായിരുന്നു.  കൈയാങ്കളിയെ തുടര്‍ന്ന് നേതാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പാര്‍ട്ടി പിടിച്ചെടുക്കാനായി സംസ്ഥാന വ്യാപകമായി പ്രസിഡന്റ് നടത്തുന്ന നീക്കങ്ങളുടെ തുടക്കമാണ് വയനാട്ടിലുണ്ടായതെന്നു പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ക്കു പോലും അംഗത്വം കൊടുത്തിട്ടില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം പാര്‍ട്ടിയില്‍ തിരുകിക്കയറ്റാനുള്ള നീക്കമാണിത്. റിട്ടേണിങ് ഓഫിസറായി വേറെ പാര്‍ട്ടിക്കാരനെയാണ് നിയമിച്ചതെന്നും ജില്ലാ പ്രസിഡന്റിനെ എതിര്‍ക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ റഷീദ് നാലകത്ത് തല്‍സ്ഥാനം രാജിവച്ചതായി അറിയിച്ച് കത്ത് നല്‍കി. പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ദേശീയ നേതാക്കളായ എച്ച് ഡി ദേവഗൗഡ, കുമാരസ്വാമി എന്നിവരെ അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി പിളരുമെന്നും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day