|    Dec 4 Sun, 2016 3:19 am
FLASH NEWS

ഭാരം കയറ്റിവന്ന ലോറി മറിഞ്ഞു

Published : 3rd November 2016 | Posted By: SMR

കുറ്റനാട്: ഭാരം കയറ്റിവന്ന മിനിലോറി കൂറ്റനാട് സെന്ററില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍കാതെ രക്ഷപെട്ടു. ഗുരുവായുര്‍ ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് പ്ലൈവുഡ് കയറ്റി വരികയായിരുന്ന ലോറിയാണു അപകടത്തില്‍പെട്ടത്. രാവിലെ ഏഴുമണിയോടെയായിരു സംഭവം. ധാരാളം ആളുകള്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടസമയം ഇവിടെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂറ്റനാട് സെന്ററിലെ റോഡിന്റെ തകരാറാണു ലോറി അപകടത്തില്‍പെടാന്‍ കാരണമായത്. ഇവിടെ മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പു നിയന്ത്രണം വിട്ടു മറ്റൊരു ലോറി മറിയുകയും ഒരു കാര്‍ കടയിലേക്കു പാഞ്ഞു കയറുകയും ചെയ്തിരുന്നു. അമിത വേഗതയില്‍ ഗുരുവായൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. തൃത്താല റോഡിലേക്കുള്ള ഇറക്കവും പട്ടാമ്പി റോഡിലേക്കുള്ള വളവും അപകടത്തിന് ആക്കം കൂട്ടുന്നു. പട്ടാമ്പി റോഡും തൃത്താല റോഡും തമ്മില്‍ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോവുന്നതും അപകടത്തിന്റെ മറ്റൊരു കാരണമാണ്. എന്നാല്‍ ഇവിടം സ്ഥിരം അപകട മേഖലയാണെങ്കിലും സെന്ററിലോ പരിസരത്തോ അപകടസൂചന ന ല്‍കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. കൂറ്റനാട് തൃത്താല റോഡിന്റെ നവീകരണം പൂര്‍ത്തിയായാല്‍ മാത്രമേ ഈ ഭാഗത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day