|    Dec 9 Fri, 2016 10:53 pm
FLASH NEWS

ഭവനരഹിതരെ ലക്ഷ്യമിട്ട് യുഎസില്‍ നിയമം

Published : 17th November 2016 | Posted By: SMR

വാഷിങ്ടണ്‍: വാഹനങ്ങളിലും പൊതുയിടങ്ങളിലുമുള്ള താമസത്തിനും ഭിക്ഷാടനത്തിനുമെതിരേ ശക്തമായ നടപടികളുമായി യുഎസ് നഗരങ്ങള്‍. മിതമായ നിരക്കില്‍ വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്നു പിന്‍തിരിയണമെന്ന് സംസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നതിനിടെയാണ് പുതിയ നടപടി. ഡെന്‍വറില്‍ പാതയോരത്ത് അന്തിയുറങ്ങുന്ന 150 പേരെ ഒഴിപ്പിക്കാന്‍ ചൊവ്വാഴ്ച ഉത്തരവിട്ടതായി റിപോര്‍ട്ടുണ്ട്.
ഭവനരഹിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ലോ സെന്റര്‍ ഓണ്‍ ഹോംലസ് ആന്റ് പോവര്‍ട്ടി ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഡെന്‍വര്‍, ഹവായ്, ടെക്‌സാസ്, വാഷിങ്ടണ്‍ പോലിസ് ഭവനരഹിതരെ ക്രിമിനലുകളായി ചിത്രീകരിക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഭവനരഹിതരെ പാതയോരങ്ങളില്‍നിന്ന് ഒഴിപ്പിക്കുന്നത് ഭരണടനാ വിരുദ്ധവും തെറ്റുമാണെന്ന് സെന്റര്‍ മേധാവി മരിയ ഫോസ്‌കാരിനിസ് പറഞ്ഞു. ഭവനരഹിതര്‍  രാജ്യം നേരിടുന്ന പ്രധാനപ്രതിസന്ധിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day