|    Dec 7 Wed, 2016 1:25 am
FLASH NEWS

ഭരണകൂട ഭീകരത; പോലിസ് ഭാഷ്യങ്ങള്‍ക്കെതിരേ മറുചോദ്യങ്ങള്‍ ഉന്നയിക്കുക : അബ്ദുല്‍ഹക്കിം നദ്‌വി

Published : 2nd November 2016 | Posted By: SMR

പാലക്കാട്: ഭരണകൂട ഭീകരത പോലിസ് ഭാഷ്യങ്ങള്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം നദ്‌വി.ഭോപാല്‍ വ്യാജ ഏറ്റുമുട്ടലിനെതിരേ സോളിഡാരിറ്റി,എസ്‌ഐഒ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഉമര്‍ ആലത്തര്‍ എസ്‌ഐഒ സംസ്ഥാന കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍ ,എസ്‌ഐഒ ജില്ലാ പ്രസിഡന്റ് നവാഫ് പത്തിരിപ്പാല, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷാജഹാന്‍, ഫാസില്‍ ആലത്തൂര്‍  സംസാരിച്ചു.പ്രതിഷേധ സംഗമത്തിനു തൊട്ട് മുമ്പ് നഗരത്തില്‍ പ്രകടനം നടന്നു.പ്രകടനത്തിന് സാജിദ് എ കെ, നൗഷാദ് ആലവി, ഫിറോസ് എടത്തറ, റഫീഖ്  നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day