|    Dec 3 Sat, 2016 3:49 am
FLASH NEWS

ഭരണകൂട ഭീകരതയ്‌ക്കെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു

Published : 12th November 2016 | Posted By: SMR

കോഴിക്കോട്: ഭരണകൂടം ആസൂത്രണം ചെയ്തു നടപ്പാക്കിയ ഭോപാല്‍, മാല്‍ക്കംഗിരി കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചും, യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പൊതുയോഗം നടത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം സ്വാതന്ത്ര്യസമര സേനാനി എ എസ് നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരെ കൂട്ടക്കുരുതി നടത്തുന്ന ഭരണാധികാരികളുടെ പ്രവൃത്തി ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്നും, ഭരണകൂട ഭീകരതയ്‌ക്കെതിരേ ചരിത്രത്തിലുണ്ടായ ചെറുത്തുനില്‍പ്പുകളാണ് ഇനി ഉണ്ടാവേണ്ടതെന്നും നാരായണപിള്ള പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന പല ഏറ്റുമുട്ടല്‍ കഥകളും ആസൂത്രിത കൊലപാതകങ്ങളായിരുന്നു. മാല്‍ക്കംഗിരിയിലും ഭോപാലിലും ഇതുതന്നെയാണ് നടന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. നിയമവാഴ്ചയോടുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും, ഇതിനെതിരേ പൗരസമൂഹം ഒന്നായി പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ 200ല്‍ അധികം കോടീശ്വരന്‍മാരാണ് ഉദയം ചെയ്തതെന്നും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയെന്നാല്‍ ഇവരുടെ വളര്‍ച്ചയാണ് ഭരണകൂടം അര്‍ഥമാക്കുന്നതെന്നും എ വാസു പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്ന ഈ കോടീശ്വരന്‍മാരാണ്  കോണ്‍ഗ്രസ്സിനെ മാറ്റി സംഘപരിവാരത്തെ അധികാരത്തിലേറ്റിയത്. ജനങ്ങള്‍ക്കിടയിലെ അസമത്വം വര്‍ധിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ഭരണകൂടം അതിന്റെ ഫാഷിസ്റ്റ് ലക്ഷണങ്ങള്‍ പ്രകടമാക്കുകയാണ്. ജയില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ അട്ടിമറിച്ച് ഏകാധിപതികളായി പോലിസും സേനകളും മാറിക്കൊണ്ടിരിക്കുകയാണ്. കേരളം ഭരിക്കുന്ന പിണറായി വിജയനും ഇത്തരം ഫാഷിസ്റ്റ് പ്രവണതകളെ പിന്‍തുടരുകയാണ് ചെയ്യുന്നത്. പോരാട്ടം നേതാവ് ഷാന്റോ ലാലിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് ഇതിന്റെ ലക്ഷണമാണ്. ബംഗാളില്‍ നിന്ന് പാഠം പഠിക്കാന്‍ സിപിഎം ഇനിയും തയ്യാറായിട്ടില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും എ വാസു പറഞ്ഞു. വിളയോടി ശിവന്‍കുട്ടി, സി എ അജിതന്‍, സാലിം അഴിയൂര്‍, അഷ്‌റഫ്, മിര്‍ഷാദ് റഹ്മാന്‍, അബ്ദുള്‍ നൂര്‍, കെ വി ഷാജി, റെനി ഐലിന്‍, ഷിജില്‍ കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day