|    Dec 11 Sun, 2016 5:18 pm
FLASH NEWS

ഭഗത്‌സിങിന്റെ തോക്ക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണം: മരുമകന്‍

Published : 28th November 2016 | Posted By: SMR

ചണ്ഡീഗഡ്: ബിഎസ്എഫിന്റെ ഇന്‍ഡോറിലെ മ്യൂസിയത്തില്‍ കണ്ടെത്തിയ സ്വാതന്ത്ര്യസമര പോരാളി ഭഗത്‌സിങിന്റെ തോക്ക് പഞ്ചാബിലെ ഖത്കര്‍ കലാനിലുള്ള ഭഗത്‌സിങ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മരുമകന്‍ അഭയ് സിങ് സന്ധു. 1969വരെ പഞ്ചാബിലെ ഫില്ലൂരിലുള്ള പോലിസ് അക്കാദമിയിലായിരുന്നു ഭഗത്‌സിങിന്റെ തോക്ക്. നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്‍ഡോര്‍ മ്യൂസിയത്തില്‍ തോക്ക് കണ്ടെത്തിയത്. ഭഗത്‌സിങിന്റെ തോക്ക് സംബന്ധിച്ച രേഖകളിലെ സീരിയല്‍ നമ്പറും തോക്കിന്റെ നമ്പറും ഒന്നാണെന്ന് ബിഎസ്എഫ് മ്യൂസിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചതായി സന്ധു പറഞ്ഞു. ഭഗത് മ്യൂസിയം വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഭഗത്‌സിങിന്റെ പഞ്ചാബിനു പുറത്തുള്ള വസ്തുക്കള്‍ കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചെരുപ്പുകളും വാച്ചും മീറത്തില്‍ സ്വകാര്യ വ്യക്തിയുടെ കൈവശത്തിലാണ്. അതും ഖത്കര്‍ കലാന്‍ മ്യൂസിയത്തില്‍ കൊണ്ടുവരണമെന്നും സന്ധു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക